Your Image Description Your Image Description

വിപണിയിൽ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ വൻ ഡിമാൻഡാണ് ബലേനോയ്ക്ക്. 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെയുള്ള 10 മാസത്തിനിടെ ഇതിന്റെ 1,39,324 യൂണിറ്റുകൾ വിറ്റു. സെഗ്‌മെന്റിൽ ടാറ്റ ആൾട്രോസ്, ടൊയോട്ട ഗ്ലാൻസ, ഹ്യുണ്ടായി i20 എന്നിവയോടാണ് ബലേനോ മത്സരിക്കുന്നത്. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 6.70 ലക്ഷം രൂപയാണ്.

അതേസമയം സുരക്ഷയ്ക്കായി, മാരുതി ബലേനോയിൽ ഇപ്പോൾ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, EBD ഉള്ള ABS, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ്, റിവേഴ്‌സിംഗ് ക്യാമറ, റിയർ പാർക്കിംഗ് സെൻസർ തുടങ്ങിയ സവിശേഷതകളുണ്ട്.

ബലേനോയ്ക്ക് കരുത്തേകുന്നത് 1.2 ലിറ്റർ, നാല് സിലിണ്ടർ K12N പെട്രോൾ എഞ്ചിനാണ്. ഈ എഞ്ചിൻ 83 bhp കരുത്ത് ഉത്പാദിപ്പിക്കും. അതേസമയം, മറ്റൊരു ഓപ്ഷനായി 90 bhp പവർ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ ഉണ്ടായിരിക്കും. ഇതിന് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഉണ്ട്. 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിനാണ് ബലേനോ സിഎൻജിയിൽ ഉപയോഗിക്കുന്നത്.

ബലേനോയുടെ ഈ പ്രീമിയം ഹാച്ച്ബാക്കിൽ 360 ഡിഗ്രി ക്യാമറ ഉണ്ടായിരിക്കും. ഇതിന് 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ടായിരിക്കും. ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *