Your Image Description Your Image Description

ഡല്‍ഹി: ജനങ്ങള്‍ക്ക് തങ്ങള്‍ തിരഞ്ഞുനടന്നവയെ കണ്ടെത്താന്‍ സാധിച്ച ഒരിടമായിരുന്നു മഹാകുഭമേളയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പ്രത്യേക ജാതിയില്‍പ്പെട്ടവര്‍ കുംഭമേളയില്‍ പങ്കെടുക്കുന്നത് തടഞ്ഞുവെന്ന് അവിടെ പോകുന്നത് തടഞ്ഞുവെന്ന് പ്രതിപക്ഷം പറഞ്ഞു. ഒരു ജാതിയെയും തടഞ്ഞിട്ടില്ല. നല്ല ഉദ്ദേശ്യത്തോടെ ബഹുമാനത്തോടെ ആര്‍ക്കും കുംഭമേളയില്‍ പങ്കെടുക്കാമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

‘കഴുകന്മാര്‍ക്ക് മൃതശരീരങ്ങള്‍ ലഭിച്ചു, പന്നികള്‍ക്ക് മാലിന്യം ലഭിച്ചു, സാധാരണക്കാരായ മനുഷ്യര്‍ക്ക് ബന്ധങ്ങളെ കുറിച്ച് ഏറ്റവും ഭംഗിയുള്ള ചിത്രം ലഭിച്ചു, വ്യാപാരികള്‍ക്ക് കച്ചവടം ലഭിച്ചു, വിശ്വാസികള്‍ക്ക് വൃത്തിയുള്ള ക്രമീകരണങ്ങള്‍ ലഭിച്ചു’, യോഗി ആദിത്യനാഥ് പറഞ്ഞു. മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരണപ്പെട്ട സംഭവത്തിന് പിന്നാലെ പ്രതിപക്ഷം കുംഭമേളയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ഒരു പ്രത്യേക ജാതിയില്‍പ്പെട്ടവര്‍ കുംഭമേളയില്‍ പങ്കെടുക്കുന്നത് തടഞ്ഞുവെന്ന് അവിടെ പോകുന്നത് തടഞ്ഞുവെന്ന് പ്രതിപക്ഷം പറഞ്ഞു. ഒരു ജാതിയെയും തടഞ്ഞിട്ടില്ല. നല്ല ഉദ്ദേശ്യത്തോടെ ബഹുമാനത്തോടെ ആര്‍ക്കും കുംഭമേളയില്‍ പങ്കെടുക്കാം. എന്നാല്‍ ദുരുദ്ദേശ്യത്തോടെ ആരെങ്കിലും അവിടെ പോയാല്‍, മേളയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍, തീര്‍ച്ചയായും അവര്‍ അതിന് അനുഭവിക്കേണ്ടിവരും,’ യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. നിങ്ങളെപ്പോലെ ഞങ്ങള്‍ വിശ്വാസവുമായി കളിച്ചിട്ടില്ല. നിങ്ങളുടെ കാലത്ത്, മുഖ്യമന്ത്രിക്ക് പരിപാടി കാണാനും അവലോകനം ചെയ്യാനും സമയമില്ലായിരുന്നു, അതുകൊണ്ടാണ് അദ്ദേഹം സനാതനി അല്ലാത്ത ഒരാളെ കുംഭമേളയുടെ ചുമതലക്കാരനായി നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നടത്തിയ പ്രവര്‍ത്തനങ്ങളെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *