Your Image Description Your Image Description

കാസർഗോഡ് : 1995 ജനുവരി 1 മുതല്‍ 2024 ഡിസംബർ 31 വരെയുള്ള (രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 1994 ഒക്ടോബർ മുതല്‍ 2024 സെപ്റ്റംബർ വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ നിയമാനുസൃതം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടിട്ടുള്ളവര്‍ക്ക് അവരുടെ സീനീയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് കാസർഗോഡ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഹൊസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഏപ്രില്‍ 30 വരെ അവസരം ഉണ്ടാകും.

എംപ്ലോയ്‌മെന്റ് കാര്‍ഡുമായി നേരിട്ടോ, ദൂതന്‍ മുഖേനയോ ഇ-പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ (www.employmentexchange.com) ആയോ രജിസ്‌ട്രേഷന്‍ പുതുക്കാം. ജോലി ലഭിച്ച് യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാത്തവര്‍ക്കും യഥാസമയം ചേര്‍ക്കാത്തതിനാല്‍ സീനിയോറിറ്റി നഷടപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. ശിക്ഷാ നടപടിയുടെ ഭാഗമായി സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് അവസരം ലഭിക്കില്ല.

ഓണ്‍ലൈന്‍ വെബ്‌സൈറ്റ്: www.employment.kerala.gov.in
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസ്, കാസർഗോഡ്: 04994 255582
ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഹൊസ്ദുര്‍ഗ്ഗ്: 0467 2209068

Leave a Reply

Your email address will not be published. Required fields are marked *