Your Image Description Your Image Description

കിയ ഇന്ത്യ തങ്ങളുടെ ഇലക്ട്രിക് കാറായ EV6 ന്റെ 1,380 യൂണിറ്റുകള്‍ സ്വമേധയാ തിരിച്ചുവിളിക്കുമെന്ന് പ്രഖ്യാപിച്ചു. 2022 മാര്‍ച്ച് 3 നും 2023 ഏപ്രില്‍ 14 നും ഇടയില്‍ നിര്‍മ്മിച്ചതാണ് ഈ യൂണിറ്റുകള്‍. ഇന്റഗ്രേറ്റഡ് ചാര്‍ജിംഗ് കണ്‍ട്രോള്‍ യൂണിറ്റിന്റെ (ഐസിസിയു) സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യുന്നതിനാണ് തിരിച്ചുവിളിക്കല്‍. ഇത് 12V ഓക്‌സിലറി ബാറ്ററിയുടെ ചാര്‍ജിംഗ് പ്രക്രിയയും പ്രകടനവും മെച്ചപ്പെടുത്തും.

ഈ തിരിച്ചുവിളി ചാര്‍ജിംഗ് കണ്‍ട്രോള്‍ യൂണിറ്റിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുമെന്നും ഉപയോക്താക്കള്‍ക്ക് സുഗമമായ അനുഭവം ലഭിക്കുമെന്നും കമ്പനി പറയുന്നു. തിരിച്ചുവിളിക്കുന്നതിനെക്കുറിച്ച് കിയ ഇന്ത്യ ഇന്ത്യാ ഗവണ്‍മെന്റിന്റെ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തെ (MoRTH) അറിയിക്കുകയും ബാധിച്ച ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ തുടങ്ങുകയും ചെയ്തു. കിയ EV6 ന്റെ പ്രീ-ഫെയ്സ്ലിഫ്റ്റ് മോഡലിനാണ് ഈ തിരിച്ചുവിളി നടത്തിയത്. അതായത് ഈ തിരിച്ചുവിളി പുതിയ 2025 കിയ EV6 ഫെയ്സ്ലിഫ്റ്റിനെ ബാധിക്കില്ല. 2022 മാര്‍ച്ച് 3 നും 2023 ഏപ്രില്‍ 14 നും ഇടയില്‍ നിര്‍മ്മിച്ച ഒരു കിയ EV6 നിങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍, കമ്പനി നിങ്ങളെ ബന്ധപ്പെടുകയും നിങ്ങള്‍ക്ക് സൗജന്യമായി സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ലഭിക്കുകയും ചെയ്യും. ഈ വാഹനത്തിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ തിരിച്ചുവിളി ആണിത്. കഴിഞ്ഞ വര്‍ഷം ICCU-വിലെ പ്രശ്നത്തിന് കിയ ഇവി6 തിരിച്ചുവിളിച്ചിരുന്നു. 60.79 ലക്ഷം രൂപയും 65.97 ലക്ഷം രൂപയുമാണ് കിയ EV6 ന്റെ എക്‌സ്-ഷോറൂം വില. ഹ്യുണ്ടായി അയോണിക് 5 , ബിഎംഡബ്ല്യു iX1 എന്നിവയുമായി ഇത് മത്സരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *