അരൂർ:അധികാരികളുടെ അനാസ്ഥക്കെതിരെ ജനകീയ കൂട്ടായ്മയാണ് പ്രതിക്ഷേധ സമരം നടത്തിയത്. ചന്തിരൂർ പുതിയ പാലത്തിന് സമീപം നടന്ന പ്രതിക്ഷേധ സമരം അരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ.ഇ.ഇഷാദ് ഉദ്ഘാടനം ചെയ്തു. ദേശീയപാത 66 ൽ നിർമ്മിക്കുന്ന ഉയരപാത നിർമ്മാണം രണ്ട് വർഷത്തോട് അടുക്കുമ്പോൾ അൻപതോളം റോഡപകടങ്ങളിലായി അൻപതോളം പേർ മരണപ്പെട്ടു കഴിഞ്ഞു ‘അതിൽ തന്നെ നിരവധി ചികിത്സയിലുമാണ്. അധികവും ഇരുചക്ര വാഹന സഞ്ചാരികളാണ് അപകടത്തിൽപ്പെ ടുന്നത്. ആശാസ്ത്രീയമായ ട്രാഫിക്ക് നിയന്ത്രണം, കുണ്ടും കുഴിയും നിറഞ്ഞ റോഡും ഭാരവാഹനങ്ങളുടെ നിയന്ത്രണം അവതാളത്തിലായതിനെ തുടർന്ന് ദേശീയപാത ഒരു ദുരന്ത പാതയായി മാറിയിരിക്കുകയാണ്. നിത്യേന എന്നോണം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുകയും നിരവധി പേർ മരണമടയുകയും ചെയ്തതിനേ തുടർന്നാണ് പ്രതിക്ഷേധവുമായി ജനകൂട്ടായ്മ പ്രതിക്ഷേധവുമായി രംഗത്ത് എത്തിയത്. ജില്ലാ ഭരണാധികാരി സ്ഥലസന്ദർശിച്ചും ചർച്ചകൾ നടത്തിയും പ്രഖ്യാപിക്കപ്പെട്ട തീരുമാനങ്ങൾ കരാർ കമ്പിനി കാറ്റിൽ പറത്തിയെങ്കിലും അതിനെതിരെ നടപടി എടുക്കാതെ അനകൂല നടപടി സ്വീകരിച്ചതിനെതിരെ ശക്തമായി ജനപ്രതിനിധികൾ പ്രതിക്ഷേധിച്ചു. അടുത്ത ദിവസം നടക്കുന്ന ജനകീയ കൂട്ടായ്മയുടെ യോഗത്തിൽ ശക്തമായ സമരം സംഘടിപ്പിക്കുന്നതിനു വേണ്ടിയുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു. ഷാഹുൽ ഹമീദ്, കെ.കെ. നവാസ്, വി.കെ.ഗൗരീശൻ, ബി.അൻഷാദ് ,സത്താർ, അൻസാർ, എം.ഉബൈദ്, തുടങ്ങിയവർ സംസാരിച്ചു.
Check latest article from this author !

Recent Posts
- ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിലെത്തി മുഖ്യമന്ത്രി…
- ഇൻസ്റ്റാഗ്രാം വഴി പരിചയം…16 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ…
- പാകിസ്താന് പിന്തുണയുമായി ചൈന.. പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കും…
- ചിരഞ്ജീവി ചിത്രത്തിൽ അഭിനയിക്കാൻ വമ്പൻ പ്രതിഫലം ആവശ്യപ്പെട്ട് നയൻതാര
- ക്ഷേത്രത്തിലെ ശ്രീകോവിൽ പൊളിച്ച് പഞ്ചലോഹ വിഗ്രഹവും വൈഡൂര്യ കല്ലുകളും കവര്‍ന്ന സംഭവം; മറ്റൊരു മോഷണം നടത്തി മടങ്ങവേ പ്രതികളിലൊരാൾ പിടിയിൽ