Your Image Description Your Image Description

കഴിഞ്ഞവർഷംഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് ദേവ. ദേവയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ ലഭിച്ചത്. എന്നിരുന്നാലും ഷാഹിദ് കപൂറിൻ്റെ ശ്രദ്ധേയമായ പ്രകടനം,മികച്ച ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങിയ ഘടകങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റ് വന്നിരിക്കുകയാണ് ഇപ്പോൾ.

റോയ് കപൂർ ഫിലിംസിൻ്റെ ബാനറിൽ സിദ്ധാർത്ഥ് റോയ് കപൂർ ആണ് ചിത്രം നിർമിച്ചത്. ഷാഹിദ് കപൂർ, പൂജ ഹെഗ്‌ഡെ, പവയിൽ ഗുലാത്തി, പ്രവേഷ് റാണ, കുബ്ര സെയ്ത്, ഗിരീഷ് കുൽക്കർണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ ഒറിജിനലിൽ നിന്ന് വ്യത്യസ്തമായ ഒരു ക്ലൈമാക്‌സിലാണ് ദേവ തിയേറ്ററുകളിലെത്തിയത്. റോഷൻ ആൻഡ്രൂസിൻ്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം മുംബൈ പോലീസിൻ്റെ ഔദ്യോഗിക റീമേക്ക് ആണ് ദേവ. പിങ്ക് വില്ലയുടെ റിപ്പോർട്ടു പ്രകാരം, 30 ദിവസത്തെ തിയേറ്റർ റൺ പൂർത്തിയായാൽ ഉടൻ ദേവ നെറ്റ്ഫ്ളിക്സിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *