Your Image Description Your Image Description

മഞ്ഞപ്ര : ഭൂനികുതി അന്യായമായി വർധിപ്പിച്ച സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഐ മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞപ്ര വില്ലേജ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. കാലടിബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് മാരായ സിജു ഈരാളി, സാജു കോളാട്ടുകുടി , ജനറൽ സെക്രട്ടറിമാരായ അഡ്വ. ജേക്കബ് മഞ്ഞളി, ഡേവീസ് മണവാളൻ , സണ്ണി പൈനാടത്ത്, സരിത സുനിൽ, ഷേർളി ജോസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈബി പാപ്പച്ചൻ, ബിനോയ് പാറയ്ക്ക, മഹിള കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ബിജി സാജു , ഡി കെ ടി എഫ് ബ്ലോക്ക് പ്രസിഡൻറ് ബിജു നെറ്റിക്കാടൻ, പഞ്ചായത്ത് മുൻ പ്രസിഡൻറ് മാരയ രാജൻ പല്ലൂർ , എം.വി. സെബാസ്റ്റ്യൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ സരിത സുനിൽ ചാലാക്ക,അനു ജോർജ്, യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹികളായ ടിനു മോമ്പിൻസ് , അജിത്ത് വരയിലാൻ, ഐഎൻടിയുസി മണ്ഡലം പ്രസിഡൻറ് ജോസൺ വി ആൻ്റണി, നേതാക്കളായ കെ. സോമശേഖരൻ പിള്ള, ലിൻസി സണ്ണി, ആൻ്റുമാണിക്കത്താൻ, ജോൺസൺ എലിഞ്ഞേലി, ബൈജു കൈതാരത്ത്, കെ.കെ. ജോൺ , കെ.സി.പാപ്പച്ചൻ , സജി മാടൻ, മാത്യൂ എബ്രാഹാം , ജോമോൻ ദേവസി,ദിനു ജോർജ് , സെബാസ്റ്റ്യൻ കൊട്ടേക്കാലി, സുരേഷ് കവിടപ്പുറത്ത്, കെ.ഒ. ലൂവീസ് ചാക്കോച്ചൻ കിലുക്കൻ, പൗലോസ് കീഴ്ത്തറ എന്നിവർ പ്രസംഗിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *