Your Image Description Your Image Description

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 വിൽപ്പനയിൽ അഞ്ചുലക്ഷം പിന്നിട്ടു.2022 ഓഗസ്റ്റില്‍ അവതരിപ്പിച്ച ഹണ്ടര്‍ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് അഞ്ചുലക്ഷം വില്‍പ്പന പിന്നിട്ടത്. ഡയനാമിക് പെര്‍ഫോമന്‍സ്, അടിപൊളി സ്‌റ്റൈലിങ്, മോഡേണ്‍-റെട്രോ ചാം എന്നീ സവിശേഷതകളുള്ള ഹണ്ടര്‍ 350 യുവ റൈഡര്‍മാരുടെ ഇഷ്ടപ്പെട്ട ചോയ്‌സാണ്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ അഞ്ചുലക്ഷം വില്‍പ്പനയെന്ന നേട്ടത്തിലെത്തുന്നത് ഹണ്ടര്‍ 350-യോടുള്ള ഉപഭോക്താക്കളുടെ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതിഫലനമാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് ചീഫ് കൊമേർഷ്യൽ ഓഫീസര്‍ യാദ്വീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. എക്‌സ്‌പ്ലോറേഷന്‍, സെല്‍ഫ് എക്‌സ്പ്രഷന്‍ എന്നിവയ്ക്ക് പ്രചോദനമാകുന്ന മോട്ടോര്‍സൈക്കിളുകള്‍ നിർമിക്കുന്നതിൽ തങ്ങളെ തുടര്‍ന്നും പ്രചോദിപ്പിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും നന്ദി പറയുന്നു.

അതേസമയം വിവിധ പ്രദേശങ്ങളിലുള്ള ഹണ്ടര്‍ 350 ഉപഭോക്താക്കള്‍ക്കൊപ്പം റൈഡുകള്‍ സംഘടിപ്പിച്ചുകൊണ്ട് റോയല്‍ എന്‍ഫീല്‍ഡ് ഈ നേട്ടം ആഘോഷിക്കുന്നതിലൂടെ ‘റൈഡ് മോര്‍ ആന്‍ഡ് റൈഡ് പ്യുവര്‍’ എന്നതിനോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *