Your Image Description Your Image Description

ചെന്നൈ : അശ്ലീല സന്ദേശം അയച്ച എ.ഐ.എ.ഡി.എം.കെ. നേതാവിനെ ചൂല് കൊണ്ടുതല്ലി യുവതികൾ. 60-കാരനായ എം.പൊന്നമ്പലത്തെ ആണ്‌ യുവതികൾ തല്ലിയത്.

കാഞ്ചീപുരം കുന്ത്രത്തൂരിലെ പാർട്ടി ജോയിന്റ് സെക്രട്ടറി ആണ് പൊന്നമ്പലം.
ഇയാൾ വാടകയ്ക്ക് നൽകിയ വീട്ടിൽ താമസിച്ചിരുന്ന യുവതികളാണ് തല്ലിയത്. അപമര്യാദയായി പെരുമാറിയതോടെ മൂന്നാഴ്ച മുൻപ് ഇവർ വീടൊഴിഞ്ഞു. പിന്നീടും ഇയാൾ വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശം നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നു.

രോഷാകുലരായ യുവതികൾ ചൂലുകളും പാദരക്ഷകളും ഉപയോഗിച്ച് പൊന്നമ്പലത്തെ മർദിച്ചു. സുങ്കുവർഛത്രത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ സ്ത്രീകളാണ് നേതാവിനെ വളഞ്ഞിട്ട് തല്ലിയത്. യുവതികൾ തന്നെയാണ് നേതാവിനെ മർദ്ദിച്ച വിവരം പൊലീസിനെ അറിയിച്ചത്. സ്ഥലത്ത് എത്തിയ പൊലീസ് നേതാവിനെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *