Your Image Description Your Image Description

നെന്മാറ: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര പിടിയിലായ രാത്രിയിൽ നടന്ന ജനകീയപ്രതിഷേധത്തിൽ പോലീസ് കേസെടുത്തു. നാല് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 14 പേർക്കെതിരേയാണ് കേസെടുത്തത്. പോലീസ് ഉദ്യോഗസ്ഥന് പരിക്ക് പറ്റിയെന്നും പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു.

ചൊവ്വാഴ്‌ച രാത്രി 10.30-ഓടെ ബോയൻ കോളനിയിലെ വീട്ടിലേക്കുവരുന്ന വഴിയിലാണ് ചെന്താമരയെ പോലീസ് പിടികൂടിയത്. നേരത്തേ, പോത്തുണ്ടി മാട്ടായിയിൽ ചെന്താമരയെ കണ്ടതിനെത്തുടർന്ന് പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. ഈ സമയം സുഹൃത്തിന്റെ വീട്ടിലെ കോഴിഫാമിൽ ഒളിച്ചിരിക്കുകയായിരുന്നു ചെന്താമര. പോലീസ് തിരച്ചിൽ മതിയാക്കി പോയെന്ന് ഉറപ്പാക്കിയശേഷം സ്വന്തം വീട്ടിലേക്ക് വരുന്ന വഴിയിൽ വയലിൽവെച്ചാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. രാത്രി 11 മണിയോടെ ഇയാളെ നെന്മാറ പോലീസ് സ്റ്റേഷനിലെത്തിച്ചു. വിവരമറിഞ്ഞതോടെ സ്റ്റേഷനുമുൻപിൽ രോഷാകുലരായ നാട്ടുകാർ തടിച്ചുകൂടി. പോലീസ് സ്റ്റേഷൻ്റെ ഗേറ്റ് നാട്ടുകാർ തകർത്തു. തുടർന്ന്, പോലീസിന് മൂന്ന് തവണ ലാത്തിവീശേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *