Your Image Description Your Image Description

മഞ്ഞപ്ര: ചാലക്കുടി ഇടതുകര കനാലിൻ്റെ ഭാഗമായി വരുന്ന മഞ്ഞപ്ര പുല്ലത്താൻ കവല ( ഗവ. വെറ്റിനറി ഡിസ്പെൻസറി ) ഭാഗത്തെ കനാലിൽ പശുവിൻ്റെ ജഢം ഒഴുകിയെത്തി.

കഴിഞ്ഞ ചൊവ്വാഴ്ച (14) ഉച്ചയോടെയാണ് പശുവിൻ്റെ ജഢം ഈ ഭാഗത്തെ കനാലിൻ്റെ കലുങ്കിൽ കുടങ്ങി കിടന്നത്. ഇത് ശ്രദ്ധയിൽ പെട്ടാ നാട്ടുക്കാർ ഉടനെ ബന്ധപ്പെട്ടാ വകുപ്പ് അധികാരികളെ ഫോൺ മുഖാന്തിരം അറിയിച്ചു. തുടർന്ന് വിവിധ വകുപ്പ് ഉദ്ധോഗ്യസ്ഥരടക്കം സ്ഥലം സന്ദർശിച്ചുവെങ്കിലും മറ്റ് വകുപ്പ്കളെ പരസ്പരം പഴിചാരി ഒഴിഞ്ഞ് മാറുകയായിരുന്നു ഉണ്ടായത് നാട്ടുകാർ ആരോപിച്ചു.

ദുർഗന്ധം ശക്തി പ്രാപിച്ചതോടെ, കാൽനട യാത്രക്കാരും, പ്രദേശവാസികളും, വ്യാപാരികളും ഏറെ ആശങ്കയിലായി. ജനങ്ങളുടെ ആരോഗ്യ
സുരക്ഷ സംരക്ഷിക്കാൻ പശുവിൻ്റെ ജഢം ഇവിടെ നിന്ന് എടുത്ത് മറവ് ചെയ്യുവാൻ ബന്ധപ്പെവർ തയ്യാറാകാത്തതിനെ തുടർന്ന് ഇന്നലെ രാവിലെ (15 ബുധൻ)9 മുതൽ ഇന്ദിര ഗാന്ധി
കൾചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ നാട്ടുകാരെയും പ്രദേശവാസികളെയും സംഘടിപ്പിച്ച് പ്രതിഷേധ സൂചകമായി നില്പ് സമരം നടത്തിവന്നു. കൂടാതെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കണമെന്ന ആവശ്യം ഉയർത്തി നാട്ടുകാരുടെ ഒപ്പ് സമാഹാരിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് ഫോൺ മുഖാന്തിരവും നേരിട്ടും പരാതി നൽകി.

ഇതിനെ തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി പി.പി. രാജേഷ്, ഹെൽത്ത് ഇൻസെപക്ടർ പ്രിൻസ് ജോൺ, കനാൽ അധികാരികൾ എന്നിവർ ഉൾപ്പെടുന്ന ഉദ്ധേഗ്യസ്ഥ സംഘം പ്രദേശം സന്ദർശിച്ച് മേൽ നടപടികൾ ഊർജിതമാക്കിയത്. പ്രാരംഭമായി കനാൽ വെള്ളത്തിൻ്റെ അളവ് കുറച്ചതിനെ തുടർന്ന് ഉച്ചക്ക് 12 മണിയോടെ പശുവിൻ്റെ അഴുകിയ ജഢം താഴേക്ക് നീങ്ങിയത്.

ഗവ വെറ്റിനെറി ഡിസ്പെൻസറി, ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, കുടുംബാരോഗ്യ കേന്ദ്രം, ചെറുതും വലുതുമായ
നിരവധി വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ സമീപത്താണ് പശുവിൻ്റെ അഴുകിയ ജഡം കനാലിൽ കണ്ടെത്തിയത്. പശുവിൻ്റെ കാലുകൾ തമ്മിൽ കൂട്ടി കെട്ടിയ നിലയിലാണ് കാണപ്പെട്ടത്. കനാലിൽ നിന്ന് ജഢം ചാക്കിൽ കെട്ടി കയറിട്ട് വലിച്ചാണ് ഒഴിഞ്ഞ കനാൽ തീരത്ത് തയ്യാറാക്കിയ സ്ഥലത്ത് മറവ് ചെയ്തത്. പശുവിൻ്റെ ജഢത്തിന് നാല് ദിവസത്തെ പഴക്കം ഉണ്ടാകുമെന്ന് പറയുന്നു. കനാലിൽ ജഢം കാണാനിടയായ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് നാട്ടുക്കാർ ചൂണ്ടിക്കാട്ടി.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.വി അശോക് കുമാർ, പഞ്ചായത്തംഗം സിജു ഈരാളി, പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷൻ ഡേവീസ് മണവാളൻ , ഇന്ദിര ഗാന്ധി
കൾചറൽ ഫോറം കൺവീനർ ജോസൺ വി. ആൻ്റണി,യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ടിനു മോബിൻസ് , പൊതു പ്രവർത്തകരായ
ഷൈബി പാപ്പച്ചൻ, എം.ഇ. സെബാസ്റ്റ്യൻ, ഡേവീസ് ചൂരമന, ബൈജു കോളാട്ടുകുടി , തങ്കച്ചൻ
കുഴിവേലി, ജോസ് മഴുവഞ്ചേരി, ജോസ് കൊടുങ്ങൂക്കാരൻഎന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *