Your Image Description Your Image Description

ജറുസലം: ഭാവിയില്‍ ഗാസയില്‍ നിന്ന് സുരക്ഷാ ഭീഷണിയുണ്ടായാല്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവില്ലെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിദയോന്‍ സാര്‍. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് ഗിദയോന്‍ സാറിന്റെ പ്രസ്താവന.

ഗാസ മുനമ്പില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചാല്‍ നിലവിലേതിനു സമാനമായ നടപടി ഉണ്ടാകുമെന്ന് ഗിദയോന്‍ സാര്‍ മുന്നറിയിപ്പു നല്‍കി. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയ്ക്കൊപ്പം റോമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *