Your Image Description Your Image Description

ലാന്‍ഡ് റോവറിൻ്റെ ഡിഫന്‍ഡര്‍ മോഡലിന്റെ 2025 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 360 ഡിഗ്രി ക്യാമറ, പനോരമിക് സണ്‍റൂഫ്, റഫ്രിജറേറ്റര്‍ കംപാര്‍ട്ട്‌മെന്റ്, മെരിഡിയന്‍ സൗണ്ട് സിസ്റ്റം, തുടങ്ങി ഫീച്ചറുകളുടെ വലിയ നിരയാണ് 2025 ഡിഫന്‍ഡറിലും നിര്‍മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്.

ഡിഫന്‍ഡര്‍ 2025 എഡിഷനിൽ, ബോണറ്റിനടിയില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്ന വി8 എന്‍ജിനാണ് ഇതിലെ പ്രധാനമാറ്റം. ഡിഫന്‍ഡര്‍ 90, 110, 130 എന്നീ മൂന്ന് മോഡലുകളും വി8 എന്‍ജിനില്‍ എത്തുന്നുണ്ട്. എക്‌സ് ഡൈനാമിക് എച്ച്.എസ്.ഇ, എക്‌സ് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന പുതിയ ഡിഫന്‍ഡറിന് 1.39 കോടി രൂപയിലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഈ വാഹനം ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

5.0 ലിറ്റര്‍ വി8 എന്‍ജിനാണ് 2025 എഡിഷന്‍ ഡിഫന്‍ഡറില്‍ കരുത്തേകുന്നത്. ഇത് 426 ബി.എച്ച്.പി. പവറും 610 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. പുതിയ എന്‍ജിനൊപ്പം ടെറൈന്‍ റെസ്‌പോണ്‍സ് സിസ്റ്റം, ഇലക്ട്രോണിക് എയര്‍ സസ്‌പെന്‍ഷന്‍ സംവിധാനം എന്നിവ അടിസ്ഥാന ഫീച്ചറായി നല്‍കുന്നുണ്ട്. 20 ഇഞ്ച് അലോയി വീലില്‍ ഓള്‍ ടെറൈന്‍ ടയറുകളും സ്റ്റാൻഡേർഡ് ഫീച്ചറാണ്. 518 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന വി8 എന്‍ജിനിലെത്തിയിരുന്ന ഡിഫന്‍ഡറിന് പകരമാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. പുതിയ വി8 എന്‍ജിന് പുറമെ, 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ ഈ വാഹനം എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *