Your Image Description Your Image Description

പ്രതിപക്ഷ നേതാവ് വിഡി സതീശൻ മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവും പരിഹാസവുമായി രംഗത്ത്. പൊതുപരാമത്ത് മന്ത്രി കേടായ റോഡിലെ കുഴി എണ്ണട്ടെയെന്ന് അദ്ദേഹം പറഞ്ഞു. റിയാസിന് മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതിന്‍റെ കുഴപ്പമാണ്. മൂക്കാതെ പഴുത്തയാളാണ് മുഹമ്മദ് റിയാസ് എന്നും റിയാസ് തന്റെ പാർട്ടിയിലെ സ്വാധീനമളക്കാൻവരേണ്ടെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.

പ്രതിപക്ഷത്തിനല്ല, കേരളത്തിലെ ജനങ്ങൾക്കാണ് നവ കേരള സദസ്സിനോട്അ നവ കേരള സദസ്സിനോട് ലർജിയെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി വിഡി സതീശൻ പറഞ്ഞു. പൊതുപരാമത്ത് മന്ത്രി നാവ് മാസപ്പടി വിവാദം വന്നപ്പോൾ ഉപ്പിലിട്ട് വച്ചിരുന്ന ആളാണ് . ഇപ്പോൾ തനിക്കെതിരെ പറയാനായി ഇറങ്ങിയിരിക്കുന്നുവെന്നും വിഡി സതീശൻ വിമർശിച്ചു.

കൂട്ടിലിട്ട തത്തയെ പോലെയായിരുന്നു മുഖ്യമന്ത്രിയെന്നും മുഖ്യമന്ത്രി ചട്ടമ്പികൾക്ക് കള്ള് വാങ്ങിച്ചു കൊടുത്തു ചീത്തവിളിപ്പിക്കുന്ന പ്രമാണിമാരുടെ സ്ഥിതിയിലാണ് എന്നുംഅദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *