Your Image Description Your Image Description
Your Image Alt Text

പുതുവത്സരത്തില്‍ മലയാളികള്‍ക്ക് പ്രണയ ചിത്രം ഖല്‍ബ് ട്രെയ്ലര്‍ പുറത്തിറങ്ങി. രഞ്ജിത്ത് സജീവ്, നേഹ നസ്നീന്‍ എന്നിവരെ നായികാ നായകന്മാരാക്കി സാജിദ് യാഹിയയും സുഹൈല്‍ എം കോയയും തിരക്കഥയെഴുതി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖല്‍ബ്. ഫ്രാഗ്നന്റെ നേച്വര്‍ ഫിലിം ക്രിയേഷന്‍സിനോടൊപ്പം ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ‘ഖല്‍ബ്’ ഒരു കംപ്ലീറ്റ് പ്രണയ ചിത്രമായാണ്.

സിദ്ദിഖ്, ലെന, ജാഫര്‍ ഇടുക്കി, കാര്‍ത്തിക്ക് ശങ്കര്‍, ഷെമീര്‍, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാര്‍, വിഷ്ണു അഴീക്കല്‍ (കടല്‍ മച്ചാന്‍) ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേല്‍, സരസ ബാലുശേരി, സുര്‍ജിത്ത്, ചാലി പാലാ, സച്ചിന്‍ ശ്യാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷാരോണ്‍ ശ്രീനിവാസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അമല്‍ മനോജാണ് കൈകാര്യം ചെയ്യുന്നത്. പ്രകാശ് അലക്സ്, വിമല്‍ നാസര്‍, നിഹാല്‍ സാദിഖ് എന്നിവരാണ് സംഗീത സംവിധാനം. ഗാനരചന: സുഹൈല്‍ എം കോയ. പ്രകാശ് അലക്സാണ് ഒറിജിനല്‍ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍. സംഘട്ടനം: മാഫിയ ശശി, പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിരാ ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്: സിനിമാ പ്രാന്തന്‍.

Leave a Reply

Your email address will not be published. Required fields are marked *