Your Image Description Your Image Description

ഡൽഹി: തെറ്റായ വിവരങ്ങൾ നൽകി നിക്ഷേപകരെ കബളിപ്പിച്ചതിന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 2024ൽ 15,000ത്തിലധികം വെബ് സൈറ്റുകൾ നിരോധിക്കാൻ ഉത്തരവിട്ടു. നിക്ഷേപകർക്ക് തെറ്റായ വിവരങ്ങൾ നൽകിയതിന് രവീന്ദ്ര ബാലു ഭാരതി, നസിറുദ്ദീൻ അൻസാരി എന്നിവരുൾപ്പെടെ നിരവധി പേർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തെറ്റായ നിക്ഷേപ ഉപദേശം നൽകി നിക്ഷേപകരെ കബളിപ്പിച്ചതിന് കനത്ത പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

എക്‌സിൽ നസിറുദ്ദീൻ അൻസാരി ബാപ്പ് ഓഫ് ചാർട്ട് എന്ന അപരനാമത്തിൽ സ്റ്റോക്ക് ട്രേഡുകൾ ശുപാർശ ചെയ്യുകയായിരുന്നു. ഇതിൽ സമ്പാദ്യം നഷ്ടപ്പെട്ട നിക്ഷേപകർക്ക് പണം തിരികെ നൽകാനും സെബി അൻസാരിയോട് ഉത്തരവിട്ടിട്ടുണ്ട്. നിയമവിരുദ്ധമായ സമ്പ്രദായം നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയും വിപണിയിൽ ഓഹരി വില കുതിച്ചുയരാൻ കാരണമാവുകയും ചെയ്തതായി സെബി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *