Your Image Description Your Image Description

തൃശൂർ : കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി. തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക.

മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള അന്വേഷണസംഘത്തിന്റെ നോട്ടീസ് തിരൂർ സതീഷിന് ലഭിച്ചു.മൊഴി മാറ്റാതിരിക്കാനാണ്‌ 164 പ്രകാരം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

]നാല് ചാക്കുകളിലായി ആറുകോടി കുഴൽപ്പണം എത്തിച്ചെന്നും ധർമ്മരാജൻ ബിജെപി ഓഫീസിലെത്തി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു വെളിപ്പെടുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *