Your Image Description Your Image Description

പത്തനാപുരത്ത് യുവാവ് തീ കൊളുത്തി മരിച്ചു. ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആണ് ഇയാൾ തീ കൊളുത്തിയത്. നടുകുന്നിൽ ആണ് സംഭവം. മരിച്ചത് രൂപേഷ് (40) ആണ്. ഭാര്യ അഞ്ജു ( 27 ), തിരുവനന്തപുരം മെഡിക്കൽ കോളേജിലും മകൾ ആരുഷ്മ (10) എസ് എ ടി ആശുപത്രിയിലും ചികിൽസയിലാണ്.

ആക്രമണത്തിനും ജീവനൊടുക്കലിനും വഴി ഒരുക്കിയത് കുടുംബ വഴക്കാണ്. സംഭവം നടന്നത്
ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ്. അഞ്ജുവിനെ രൂപേഷ് വാക്കത്തി കൊണ്ട് വെട്ടിയത്
വാക്കേറ്റത്തിന് പിന്നാലെയാണ്. അഞ്ജുവിന് തലയ്ക്ക് പിന്നില്‍ പരിക്കേറ്റു. മകള്‍ക്ക് കണ്ണിനാണ് പരിക്കേറ്റത്. അയല്‍‌വാസികള്‍ അഞ്ജുവിന്‍റെയും മകളുടെയും നിലവിളി ശബ്ദം കേട്ട് വന്നപ്പോൾ പുക അടുക്കള ഭാഗത്ത് നിന്ന് വരുന്നതാണ് കണ്ടത്.

അയല്‍വാസികള്‍ ആദ്യം കരുതിയത് വീടിന് തീപിടിച്ചതാണെന്നാണ്. ഉടനെ തീ അണയ്ക്കാന്‍ ശ്രമിച്ചു. ഫയര്‍ഫോഴ്സിനെയും വിളിച്ചു. പിന്നീടാണ് കാര്യം മനസിലായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ജുവും മകളും അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *