Your Image Description Your Image Description
Your Image Alt Text

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഓഫീസിലെത്തി ഇന്ന് ചുമതലയേറ്റെടുത്തു. മുൻ മന്ത്രി ആന്‍റണി രാജുവുമായി തർക്കമില്ലെന്ന് മന്ത്രി പറഞ്ഞു. അദ്ദേഹം അച്ഛനോടൊപ്പം എം.എൽ.എയായിരുന്ന ആളാണെന്നും  അദ്ദേഹത്തെ ‘ചേട്ടാ’ എന്നാണ് താൻ വിളിക്കുന്നതെന്നും മന്ത്രിച്ചു പറഞ്ഞു.

കെൽട്രോണിന് എ.ഐ ക്യാമറ വകയിൽ കൈമാറാനുള്ള പണത്തിന്‍റെ കാര്യത്തിൽ പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രിയുമായും ധനകാര്യ സെക്രട്ടറിയുമായും ഈ വിഷയം സംസാരിച്ച് പരിഹരിക്കുമെന്നും പണം ഒരുപാട് ആവശ്യങ്ങൾ ഉള്ളതിനാൽ റോൾ ചെയ്താണ് ധനകാര്യ വകുപ്പ് കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *