Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരാവില്ല. ഇഡി നോട്ടീസ് നിയമവിരുദ്ധമാണെന്നും അതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.

ഏജൻസിയുമായി സഹകരിക്കാൻ കെജ്‌രിവാൾ തയ്യാറാണെന്നും എന്നാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് സമൻസ് അയച്ചതെന്നും ആം ആദ്മി അറിയിച്ചു. ‘എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നോട്ടീസ് അയച്ചത്? തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് കെജ്​രിവാളിനെ തടയാനുള്ള ശ്രമമാണ് നോട്ടീസ്,’ പാർട്ടി ആരോപിച്ചു.ഇത് മൂന്നാം തവണയാണ് കെജ്‌രിവാൾ ഇഡി നോട്ടീസ് തള്ളുന്നത്.

നേരത്തെ നവംബർ 2 നും ഡിസംബർ 21 നുമായിരുന്നു ഇഡി കെജ്​രിവാളിന് നോട്ടീസ് അയച്ചത്. എന്നാൽ ഇരുതവണയും അദ്ദേഹം ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ വിസമ്മതിക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച വിവരങ്ങള്‍ തേടാനുണ്ടെന്നാണ് ഇഡിയുടെ വാദം. കേസുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ കെജ്‌രിവാളിനെ സിബിഐ ഒന്‍പതു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *