Your Image Description Your Image Description

എറണാകുളം : സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കൊപ്പം സാമൂഹ്യ തിന്മകളും വളരുന്ന കാലഘട്ടത്തിൽ ലഹരിക്കെതിരായ പോരാട്ടത്തിന് നിരന്തര ഇടപെടൽ അനിവാര്യമാണെന്ന് ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ്. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക ലക്ഷ്യത്തോടെ നടപ്പാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ നശാ മുക്ത് ഭാരത് അഭിയാൻ്റെ ജില്ലാതല പ്രവർത്തനം സംബന്ധിച്ച് പ്രധാന സന്നദ്ധ പ്രവർത്തക ർക്കായി (മാസ്റ്റർ വോളൻ്റിയർമാർ) സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യത്തിൻ്റെയും ലഹരി മരുന്നുകളുടെയും ഉപയോഗവുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരവധി ഹോട്ട് സ്പോട്ടുകളുണ്ട്. ലഹരി വ്യാപനവും അഡിക്ഷനും നിയന്ത്രിക്കുന്നതിൽ സന്നദ്ധ പ്രവർത്തകരുടെ പങ്ക് വലുതാണ്. തുടർച്ച യായതും ആഴത്തിലു മുള്ള ബോധവത്ക രണം നടത്തണം. വിദ്യാർഥികളെ ബഹുമുഖ വ്യക്തിത്വ ങ്ങളായി വളർത്തണം. വായന, സംഗീതം, കല, സാഹിത്യം, കായികം തുടങ്ങിയ മേഖലക ളിൽ സജീവമാക്കണം. നിഷ്ക്രിയമായ മനസുകളിലാണ് ദുഷ്ചിന്തകൾ ഉടലെടുക്കുന്നത്.

ലഹരിക്കടിപ്പെട്ടവരുടെ സാഹചര്യങ്ങൾ മനസിലാക്കി സഹിഷ്ണുതയോടെയും അനുതാപ ത്തോടെയും ഇടപെടണം. നിരവധി ജീവിതങ്ങളെ മാറ്റിമറിക്കാൻ കഴിയുന്ന സേനയാണ് സന്നദ്ധ പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു.സിവിൽ സ്റ്റേഷൻ ആസൂത്രണ സമിതി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർ വി.ജെ. ബിനോയ് അധ്യക്ഷത വഹിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *