Your Image Description Your Image Description

എറണാകുളം : മാലിന്യമുക്ത നവകേരളം ലക്ഷ്യം കൈവരിക്കാ൯ കൂട്ടായ പ്രവ൪ത്തനം അനിവാര്യമാണെന്ന് ജില്ലാ കളക്ട൪ എ൯.എസ്.കെ ഉമേഷ്. മാലിന്യമുക്തനവകേരളം ജില്ലാതല ആസൂത്രണ ശില്പശാല തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാർച്ച് 30 നകം മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവ൪ത്തനങ്ങൾ ഊ൪ജിതമായി പുരോഗമിക്കുകയാണ്. കൂടാതെ മറ്റു വകുപ്പുകളുമായി ചേർന്ന് മാലിന്യ സംസ്ക്കരണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം.

ക്യാമ്പയിന് സമ്പൂർണ പിന്തുണ ജില്ലാ കളക്ടർ ഉറപ്പുനൽകി. അടിസ്ഥാന സൗകര്യ വികസന കർമ പരിപാടികളും ലക്ഷ്യങ്ങളും സംബന്ധിച്ച് നിർദേശങ്ങളും ജില്ലാ ടീമിന് നൽകി. മാലിന്യ സംസ്കരണ മേഖലയിൽ ജില്ലയിലെ നിലവിലെ സ്ഥിതി, വിടവുകൾ ഇവ പരിഹരിക്കുന്നതിനായി സമയബന്ധിതമായി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ച് അവബോധം നൽകി. വിവിധ സെഷനുകളിലായി വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചു. ശിൽപശാലയിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാ൪ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *