Your Image Description Your Image Description

പി​റ​വം: ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം​വി​ട്ട് പ​ത്ത​ടി​യോ​ളം താ​ഴ്‌​ച​യി​ലേ​ക്ക് മ​റി​ഞ്ഞ് രോഗി മ​രി​ച്ചു. പോ​ത്താ​നി​ക്കാ​ട് പു​ൽ​പ്പ​റ​യി​ൽ പ​രേ​ത​നാ​യ ബേ​ബി​യു​ടെ മകൻ ബെ​ൻ​സ​നാ(35) ണ് മ​രി​ച്ച​ത്. അപകടത്തിൽ മറ്റ് ​മൂ​ന്ന് പേ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ മു​ള​ക്കു​ളം വ​ടു​കു​ന്ന​പ്പു​ഴ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. ഏ​താ​നും വ​ർ​ഷം മു​മ്പു​ണ്ടാ​യ വീ​ഴ്ച​യി​ൽ ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ് അ​ര​യ്ക്ക് താ​ഴേ​ക്ക് ച​ല​ന​ശേ​ഷി ന​ഷ്ട​മാ​യ ബെ​ൻ​സ​ൺ വൈ​ക്ക​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സി​ലാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്‌​ച രാ​വി​ലെ വീ​ട്ടി​ൽ​ നി​ന്ന് ആം​ബു​ല​ൻ​സ് മാർഗം ആ​ശു​പ​ത്രി​യി​ൽ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. അ​നി​യ​ൻ ജെ​ൻ​സ​ണും, സു​ഹൃ​ത്ത് ബൈ​ജു​വു​മാ​ണ് രോ​ഗി​യോ​ടൊ​പ്പം ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

വ​ടു​കു​ന്ന​പ്പു​ഴ ക്ഷേ​ത്രം മു​ത​ൽ എ​സ്എ​ൻ​ഡി​പി ക​വ​ല വ​രെ​യു​ള്ള ഭാ​ഗം കോ​ൺ​ക്രീ​റ്റ് റോ​ഡാ​ണ്. ഉ​യ​രം കൂ​ട്ടി കോ​ൺ​ക്രീ​റ്റ് ചെ​യ്‌​ത്‌ നി​ർ​മി​ച്ച റോ​ഡി​ന് വ​ശ​ങ്ങ​ളി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളൊ​ന്നു​മി​ല്ല. കോ​ൺ​ക്രീ​റ്റ് ക​ട്ടിം​ഗി​ൽ ക​യ​റി ആം​ബു​ല​ൻ​സ് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃസാക്ഷികൾ പറഞ്ഞു.വ​ണ്ടി വെ​ട്ടി​പ്പൊ​ളിച്ചാണ് ആം​ബു​ല​ൻ​സി​ൽ കു​ടു​ങ്ങി​പ്പോ​യ രോ​ഗി​യെ​യും മ​റ്റ് മൂ​ന്ന് പേ​രെ​യുംനാട്ടുകാർ പുറത്തെടുത്ത്.വെ​ള്ളൂ​രി​ൽ നി​ന്ന് പോ​ലീ​സും പി​റ​വ​ത്ത് അ​ഗ്നി ര​ക്ഷാ​സേ ന​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *