Your Image Description Your Image Description

ഡല്‍ഹി: ബുൾഡോസർ രാജിൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. കേസിൽ പ്രതിയായാൽ വീടുകൾ പൊളിക്കരുതെന്നും അത് ഭരണഘടന വിരുദ്ധമാണെന്നും സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, കെ.വി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പുറപ്പടിവിച്ചത്.

കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീടുകള്‍ ശിക്ഷയെന്ന നിലയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവും ആണെന്ന് കോടതി വ്യക്തമാക്കി.വീട് നിൽക്കുന്ന സ്ഥലം അനധികൃതമെങ്കിൽ നോട്ടീസ് നൽകാമെന്നും അതിനുവേണ്ടി മാര്‍ഗരേഖ സുപ്രീം കോടതി പുറത്തിറക്കി.

കേസിൽ പ്രതിയായത് കൊണ്ട് മാത്രം ഒരാൾ കുറ്റക്കാരനാകുന്നില്ല. കുറ്റക്കാരൻ ആണെങ്കിൽ പോലും സ്വത്തിൽ അവകാശം ഇല്ലാതാകുന്നില്ല. പാർപ്പിടം മൗലിക അവകാശമാണെന്ന് കോടതി ഓർമിപ്പിച്ചു.ഹീനമായ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് പോലും ശിക്ഷ തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് മാത്രമാണ്.

ഏതെങ്കിലും ഒരു പ്രതിയുടെ വീട് നിയമപ്രകാരമല്ലാതെ പൊളിച്ചാല്‍ അവര്‍ക്ക് നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാവുന്നത് ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമ വിരുദ്ധമായ പൊളിക്കലുകളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാം എന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഒറ്റ രാത്രികൊണ്ട് പൊളിച്ച ശേഷം സ്ത്രീകളും കുട്ടികളും റോഡിലിറങ്ങുന്നത് സന്തോഷകരമായ കാഴ്ചയല്ല. കാരണം കാണിക്കൽ നോട്ടീസ് ഇല്ലാതെ പൊളിക്കരുത്. നോട്ടീസ് നൽകിയാൽ 15 ദിവസത്തെ സാവകാശം നൽകണം. പൊളിച്ചുമാറ്റൽ നടപടികളുടെ ദൃശ്യങ്ങൾ പകർത്തണമെന്നും സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *