Your Image Description Your Image Description

ആലപ്പുഴ : നൈപുണ്യ പരിശീലന ദാതാക്കളുടെ ഉച്ചകോടി മന്ത്രി ഉദ്ഘാടനം ചെയ്തു.കേരളത്തിലെ യുവജനതക്ക് മത്സരാധിഷ്ഠിതമായ ലോകത്തിൽ മുൻനിരയിലെത്താൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.

ജില്ലയുടെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഉച്ചകോടി ആലപ്പുഴ ഹവേലി ബാക്‌വാട്ടർ റിസോർട്ടിൽ ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ലോകം അനുദിനം മാറികൊണ്ടിരിക്കുകയാണെന്നും ഇതിനനുസരിച്ചു നമ്മുടെ യുവാക്കളെ മാറ്റിയെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പി.പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അലക്‌സ് വർഗ്ഗീസ്, സംസ്ഥാന നൈപുണ്യ വികസന മിഷൻ(കെയ്സ്) മാനേജിങ് ഡയറക്ടർ സൂഫിയാന്‍ അഹമ്മദ്, സബ് കളക്ടർ സമീർ കിഷൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, കെയ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി വി വിനോദ്, എം മാലിൻ, സുബിൻദാസ്, ആർ അനൂപ്, ആർ കെ ലക്ഷ്മിപ്രിയ എന്നിവർ സംസാരിച്ചു.

ജില്ലാ നൈപുണ്യ സമിതിയും സംസ്ഥാന നൈപുണ്യ വികസന മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായിട്ടാണ് പരിപാടി സംഘടപ്പിച്ചത്. 146 നൈപുണ്യ പരിശീലന സ്ഥാപനങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.

ജില്ലയുടെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവില്‍ നൈപുണ്യ പരിശീലന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ചെറുതും വലുതുമായ എല്ലാ പൊതു – സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഉച്ചകോടി നടന്നത്.

സംസ്ഥാനത്ത് ഇതുവരെ ഏഴു ജില്ലകളിൽ നൈപുണ്യ പരിശീലന ദാതാക്കളുടെ ഉച്ചകോടി പൂർത്തിയായിട്ടുണ്ട്. ബാക്കി ജില്ലകളിൽ കൂടി പൂർത്തിയാകുമ്പോൾ സംസ്ഥാനം നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളിൽ വലിയ മുന്നേറ്റത്തിനാകും സാക്ഷ്യം വഹിക്കുക.

Leave a Reply

Your email address will not be published. Required fields are marked *