Your Image Description Your Image Description

തിരുവനന്തപുരം : കേരള നോളെജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ചുകൊണ്ട് വിജ്ഞാന കേരളം പദ്ധതി 2025 ജനുവരി 1 മുതൽ നടപ്പിലാക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി കേരളത്തിന്റെ വിജ്ഞാന സമൂഹത്തിലേക്കുള്ള ചുവടുവയ്പ്പിന് ഏറെ സഹായകരമാകും.

പദ്ധതി പങ്കാളിത്താധിഷ്ഠിതവും സന്നദ്ധപ്രവർത്തന കേന്ദ്രിതവുമാക്കുന്നതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും ബിരുദവും സാമൂഹ്യ പ്രവർത്തന പരിചയവുമുഉള്ള റിസോഴ്‌സ്‌പേഴ്‌സൺമാരെ നിയോഗിക്കും. നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ജോബ്സ്റ്റേഷൻ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻ ചെയർപേഴ്‌സണും റിസോഴ്‌സ് പേഴ്‌സൺ കൺവീനറുമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ജില്ലയിൽ നിന്നും തിരഞ്ഞെടുക്കുന്ന 10 മാസ്റ്റർ ട്രെയിനർമാർ റിസോഴ്‌സ് പേഴ്‌സൺമാർക്ക് പരിശീലനം നൽകും. കിലയുടെ ആഭിമുഖ്യത്തിൽ മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം നവംബർ മാസത്തിലും റിസോഴ്‌സ് പേഴ്‌സൺമാർക്കുള്ള പരിശീലനം ഡിസംബർ മാസത്തിലും നൽകും. സന്നദ്ധ പ്രവർത്തകരാകാൻ താല്പര്യമുള്ളവർക്ക് 87146 11480 എന്ന വാട്‌സാപ്പ് നമ്പറിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *