Your Image Description Your Image Description

എറണാകുളം : സീപ്ലെയ്൯ ലാ൯ഡ് ചെയ്യുന്നതും പരീക്ഷണപ്പറക്കൽ നടത്തുന്നതുമായും ബന്ധപ്പെട്ട് ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധന ബോട്ട്, ടൂറിസ്റ്റ് ബോട്ടുകൾ, കെഎസ്ഐഎ൯സി ബോട്ട്, വാട്ട൪ മെട്രോ, മറ്റ് സ്വകാര്യ ബോട്ടുകൾ തുടങ്ങിയവയെക്കെല്ലാം ക൪ശന നിയന്ത്രണമേ൪പ്പെടുത്തുമെന്ന് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് പറഞ്ഞു.

സീപ്ലെയ്൯ ബോൾഗാട്ടി മറീനയിലിറങ്ങുന്ന നവംബ൪ 10 ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 4.30 വരെയും വിമാനം മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണപ്പറക്കൽ നടത്തുന്ന നവംബ൪ 11 ന് രാവിലെ 9 മുതൽ 11 വരെയും ആയിരിക്കും നിയന്ത്രണം. ഈ സമയത്ത് ഒരു ബോട്ടും സ൪വീസ് നടത്താ൯ പാടില്ല.

മറൈ൯ ഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലം മുതൽബോൾഗാട്ട് മേഖല വരെയും വല്ലാ൪പാടം മുതൽ കൊച്ചി൯ പോ൪ട്ട് ട്രസ്റ്റിന്റെ ടാങ്ക൪ ബെ൪ത്ത് വരെയുമുള്ള മേഖലകളിലായിരിക്കും നിയന്ത്രണം. തീരദേശ സുരക്ഷാ സേനയുടെ ക൪ശന നിയന്ത്രണത്തിലായിരിക്കും ഈ മേഖലകൾ. തീരദേശ പോലീസിന്റെയും ക൪ശന സുരക്ഷയുണ്ടാകും.

പോലീസിന്റെ പ്രത്യേക സൈറണും ഈ സമയത്തുണ്ടാകും. ഡ്രോൺ പറത്തുന്നത് അനുവദിക്കില്ല. നിലവിൽ ഡ്രോൺ നിരോധിത മേഖലയാണിത്. ഡ്രോൺ ഉപയോഗിച്ചാൽ ക൪ശന നടപടി സ്വീകരിക്കും. മറൈ൯ ഡ്രൈവിൽ എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ ക൪ശന നിരീക്ഷണമുണ്ടാകുമെന്നും ജില്ലാ കളക്ട൪ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *