Your Image Description Your Image Description
Your Image Alt Text

കൊച്ചി > മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ഭ്രമയു​ഗത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ പ്രത്യേക കിരീടം ധരിച്ചിരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുവത്സരാശംസകൾ നേർന്നുകൊണ്ടാണ് അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പങ്കുവെച്ചത്.

ദ ഏജ് ഓഫ് മാഡ്നസ് എന്നാണ് ടാ​ഗ്‌ലൈൻ. ഭൂതകാലത്തിനു ശേഷം രാഹുൽ സദാശിവനാൻ ഒരുക്കുന്ന ചിത്രമാണ് ഭ്രമയു​ഗം. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് : മെൽവി ജെ.

Leave a Reply

Your email address will not be published. Required fields are marked *