Your Image Description Your Image Description

ഡ​ൽ​ഹി: അ​ലി​ഗ​ഡ് മു​സ്‍​ലിം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ന്യൂ​ന​പ​ക്ഷ പ​ദ​വി റ​ദ്ദാ​ക്കി​യ അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി. 1967-ല്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എസ്. അസീസ് ബാഷ കേസില്‍ പുറപ്പെടുവിച്ച വിധിയാണ് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് റദ്ദാക്കിയത്.

ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​മാ​ണോ എ​ന്ന​ത് അ​തി​ന്‍റെ സ്ഥാ​പ​ക​ർ ആ​രെ​ന്ന​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണെ​ന്നും നി​യ​മ​പ്ര​കാ​രം സ്ഥാ​പി​ച്ചു​വെ​ന്ന​തു​കൊ​ണ്ട് ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ ന്യൂ​ന​പ​ക്ഷ പ​ദ​വി ന​ഷ്ട​മാ​കു​ന്നി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ഭൂ​രി​പ​ക്ഷ വി​ധി​യി​ലൂ​ടെ (4-3) വ്യ​ക്ത​മാ​ക്കി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധിയെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ പിന്തുണച്ചു. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ദിപാങ്കര്‍ ദത്ത, എസ്.സി. ശര്‍മ്മ എന്നിവര്‍ ഭിന്നവിധി എഴുതി.അ​തേ​സ​മ​യം, അ​ലി​ഗ​ഡി​ന്‍റെ ന്യൂ​ന​പ​ദ​വി തി​രി​ച്ചു ന​ൽ​കു​ന്ന​തി​ൽ ബെ​ഞ്ച് തീ​ർ​പ്പു പ​റ​ഞ്ഞി​ല്ല. ഇ​ക്കാ​ര്യം, പു​തി​യ ചീ​ഫ് ജ​സ്റ്റീ​സ് നി​യോ​ഗി​ക്കു​ന്ന പു​തി​യ റെ​ഗു​ല​ർ ബെ​ഞ്ചി​നു വി​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *