Your Image Description Your Image Description

ശ്രീനഗര്‍: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ഭരണഘടനാ അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജമ്മു-കശ്മീര്‍ നിയമസഭയില്‍ തമ്മിലടി. ഭരണഘടനാ അനുച്ഛേദം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബാനര്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ് സഭയ്ക്കുള്ളിൽ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായത്.

ജയിലില്‍ കഴിയുന്ന ബാരാമുള്ള ലോക്സഭാ എംപി എഞ്ചിനീയര്‍ റാഷിദിന്റെ സഹോദരന്‍ ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് ആണ് അനുച്ഛേദം 370 പുനഃസ്ഥാപിക്കുന്നതിനുള്ള ബാനര്‍ പ്രദര്‍ശിപ്പിച്ചത്.

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി തിങ്കളാഴ്ച ആരംഭിച്ച അഞ്ച് ദിവസത്തെ നിയമസഭാ സമ്മേളനത്തിനിടെയാണ് സംഭവം. ഇതിനെ തുടര്‍ന്ന് എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്പീക്കര്‍ സമ്മേളനം താല്‍കാലികമായി നിര്‍ത്തിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *