Your Image Description Your Image Description

ഡല്‍ഹി: പ്രസിദ്ധ നാടന്‍പാട്ട് ഗായിക പത്മഭൂഷണ്‍ ശാരദ സിന്‍ഹ(72) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്നാണ് മരണം.എയിംസ് ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒക്ടടോബര്‍ 25ന് ഇവരെ എയിംസില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു.2017ലാണ് മള്‍ട്ടിപ്പിള്‍ മൈലോമ എന്ന അസുഖം ഇവര്‍ക്ക് സ്ഥിരീകരിച്ചത്.

ബീഹാറിന്റെ പരമ്പരാഗത സംഗീതം ജനകീയമാക്കുന്നതില്‍ വലിയ പങ്കാണ് ഇവര്‍ വഹിച്ചിട്ടുള്ളത്. കലാരംഗത്ത് അവര്‍ നല്‍കിയ വലിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം 2018ല്‍ അവര്‍ക്ക് പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *