Your Image Description Your Image Description

മലപ്പുറം : കേരള വനം-വന്യജീവി വകുപ്പ് മലപ്പുറം സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 2025-26 വര്‍ഷം നടപ്പാക്കുന്ന വിദ്യാവനം സ്‌കൂള്‍ നഴ്സറി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

വിദ്യാലയങ്ങളില്‍ തദ്ദേശീയ ഇനങ്ങളില്‍പ്പെട്ട വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് ചെറുവനം ഒരുക്കുന്നതാണ് പദ്ധതി. പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് വനസംരക്ഷണത്തിന്റെ പാഠങ്ങള്‍ പകരുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

വിദ്യാവനം ഒരുക്കാന്‍ അഞ്ച് സെന്റ് സ്ഥല സൗകര്യമുള്ള സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നവംബര്‍ 30ന് മുമ്പ് മലപ്പുറം സിവില്‍ സ്റ്റേഷനിലെ സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം. ഇ-മെയില്‍: acfsfmprm@gmail.com, acf.sf-mprm.for@kerala.gov.in. ഫോണ്‍: 04832734803, 8301862445, 9048135953,8547603857.

Leave a Reply

Your email address will not be published. Required fields are marked *