Your Image Description Your Image Description

ഒട്ടാവ (കാനഡ): ബ്രാംപ്റ്റണില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം നടത്തിയ ഖലിസ്താൻ സംഘങ്ങളുടെ പ്രകടനത്തില്‍ പങ്കെടുത്ത കനേഡിയന്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.പീല്‍ റീജിയണല്‍ പോലീസിലെ സെര്‍ജന്റായ ഹരിന്ദര്‍ സോഹിയ്‌ക്കെതിരായാണ് നടപടി ഉണ്ടായിരിക്കുന്നത്.

ഞായറാഴ്ചയാണ് ഖലിസ്താനികള്‍ ക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം നടത്തിയത്.ക്ഷേത്രത്തിന് പുറത്ത് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഹരിന്ദര്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു.ഖലിസ്താൻ കൊടിയുമായി ഹരിന്ദര്‍ നീങ്ങുന്നത് വീഡിയോകളില്‍ വ്യക്തമാണ്. പ്രകടനത്തില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും കേള്‍ക്കാം.

സസ്‌പെന്‍ഷന് പിന്നാലെ ഹരിന്ദറിന് വധഭീഷണി ലഭിക്കുന്നതായും വാര്‍ത്തകളുണ്ട്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിഷയത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

ക​​ഴി​​ഞ്ഞ​​ദി​​വ​​സമാണ് ഖ​​​​ലി​​​​സ്ഥാ​​​​ൻ പ​​​​താ​​​​ക​​​​ക​​​​ളും വ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി എ​​​​ത്തി​​​​യ സം​​​​ഘം ഹിന്ദുക്ഷേത്രത്തിൽ ആ​​ക്ര​​മ​​ണം അ​​ഴി​​ച്ചു​​വി​​ട്ട​​ത്.വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്ന​​തി​​നി​​ടെ അ​​ക്ര​​മി​​ക​​ളെ ​​ക​​​​നേ​​​​ഡി​​​​യ​​​​ൻ പോ​​​​ലീ​​​​സ് ഇ​​​​ട​​​​പെ​​​​ട്ട് നീ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും ഏ​​​​താ​​​​നും പേ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യി. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ ഇ​​​​ന്ത്യ അ​​​​പ​​​​ല​​​​പി​​​​ച്ചു. തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളും വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദ സം​​​​ഘ​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തി​​​​യ ഈ ​​​​ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ ശ​​​​ക്ത​​​​മാ​​​​യി അ​​​​പ​​​​ല​​​​പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി.അതെ സമയം, കാ​​​​​​​ന​​​​​​​ഡ​​​​​​​യി​​​​​​​ലെ ഇ​​​​​​​ന്ത്യ​​​​​​​ൻ സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ സു​​​​​​​ര​​​​​​​ക്ഷ​​​​​​​യി​​​​​​​ൽ ക​​​​​​​ടു​​​​​​​ത്ത ആ​​​​​​​ശ​​​​​​​ങ്ക​​​​​​​യു​​​​​​​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *