Your Image Description Your Image Description

 

 

ടി.എൻ.പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ നടന്ന രാപകൽ സമരം അവസാനിച്ചു. സമരം തൃശൂർ പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു. സമരം കോർപറേഷൻ ഓഫിസിനു മുമ്പിലെ പ്രദർന നഗരിയിലാണ് നടന്നത്. ജനങ്ങളോടുള്ള വെല്ലുവിളിയാണ് തൃശൂർ പൂരം എക്സിബിഷൻ ഗ്രൗണ്ട്നിരക്ക് വർധന എന്ന് രാപ്പകൽ സമര സമാപനത്തിൽ കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

എന്തിനാണ് ഇക്കാര്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന് പിടിവാശിയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. എന്തുകൊണ്ടാണ് വിഷയത്തിൽ ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും ഇടപെടാത്തതെന്നും അദ്ദേഹം ചോദിച്ചു ഗ്രൗണ്ട് സൗജന്യമായി നൽകണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയത് ആചാരാനുഷ്‌ഠാനങ്ങളെ തകർക്കാനുള്ള സി.പി.എമ്മിന്‍റെ നീക്കമാണ് എന്ന് കെ.മുരളിധരൻ എം.പി. നേരത്തെ കുറ്റപ്പെടുത്തി. പൂരം പ്രദർശനത്തിനായി വിട്ടുനൽകുന്നത് തൃശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്‍റെ ആറേക്കർ ഭൂമിയാണ്. മുപ്പത്തിയൊൻപതു ലക്ഷം രൂപയായിരുന്നു കഴിഞ്ഞ വർഷം വാടക ആയി നൽകിയത്. രണ്ടേക്കാൽ കോടി രൂപയായി ആണ് ഇത്തവണ വർധിപ്പിച്ചത്. ഹൈക്കോടതിയുടെ പരിഗണനയിലാണ് വിഷയം. എട്ടു മാസമായി വാടക തർക്കം തുടങ്ങിയിട്ട് ഇതുവരെ പരിഹാരമായിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *