Your Image Description Your Image Description

ക്രിസ്മസ് സീസണായതിനാൽ ചെന്നൈയിൽ നിന്ന് കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് വൈകുന്നേരം ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ട കേരളത്തിലേക്കുള്ള ‘തത്കാൽ റിസർവേഷൻ’ വെറും അഞ്ച് മിനിറ്റിനുള്ളിൽ പൂർത്തിയായി.

എസി കോച്ചുകൾക്കുള്ള ബുക്കിംഗ് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച് 10:05 ന് പൂർത്തിയായി. പ്രീമിയം തത്കാൽ ടിക്കറ്റുകളും ഇതിൽ ഉൾപ്പെടുന്നു. സ്ലീപ്പർ ക്ലാസിലേക്കുള്ള ബുക്കിംഗ് രാവിലെ 11 മണിക്ക് ആരംഭിച്ചപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

ചെന്നൈ-തിരുവനന്തപുരം മെയിൽ (12623), ചെന്നൈ-തിരുവനന്തപുരം എക്‌സ്‌പ്രസ് (12695), ചെന്നൈ-ആലപ്പി എക്‌സ്‌പ്രസ് (22639), ചെന്നൈ-മംഗലാപുരം എക്‌സ്‌പ്രസ് (12685), ചെന്നൈ-മംഗലാപുരം മെയിൽ (12601) എന്നീ ട്രെയിനുകളിലെ തത്കാൽ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോയി. . ഈ ട്രെയിനുകളിലെ പതിവ് റിസർവേഷൻ ഏകദേശം മൂന്നര മാസം മുമ്പ് പൂർത്തിയായിരുന്നു. ഇന്നലെ പ്രഖ്യാപിച്ച കൊല്ലം, മംഗലാപുരം സ്‌പെഷ്യൽ ട്രെയിൻ സർവീസുകളും അതിവേഗം വിറ്റുതീർന്നു.

Leave a Reply

Your email address will not be published. Required fields are marked *