Your Image Description Your Image Description

ഭൂ​വ​നേ​ശ്വ​ർ: കി​ഴ​ക്ക​ൻ-​മ​ധ്യ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ദ​ന ചു​ഴ​ലി​ക്കാ​റ്റ് ഒ​ഡീ​ഷ തീ​ര​ത്തേ​ക്ക് നീ​ങ്ങു​മെ​ന്ന് ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പിന്റെ മുന്നറിയിപ്പ്. ചു​ഴ​ലി​ക്കാ​റ്റി​നെ നേ​രി​ടാ​ൻ 10 ല​ക്ഷം പേ​രിൽ 30 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രെ​യും ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യെ​ന്നും ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ ച​ര​ൺ മാ​ജി പ​റ​ഞ്ഞു.

ചു​ഴ​ലി​ക്കാ​റ്റ് ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.ഒ​ക്‌​ടോ​ബ​ർ 24ന് ​രാ​ത്രി​യി​ൽ മ​ണി​ക്കൂ​റി​ൽ 100-120 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ത് മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ ആ​ഘാ​തം സൃ​ഷ്ടി​ക്കാ​നി​ട​യു​ണ്ടെ​ന്നെ​ന്നും കാ​ലാ​വ​സ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

എ​ൻ​ഡി​ആ​ർ​എ​ഫ് സംഘം ഒ​ഡീ​ഷ​യി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും ഉ​ൾ​പ്പെ​ടെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 56 ടീ​മു​ക​ളെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *