Your Image Description Your Image Description

എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡ്യൂട്ടി ഓഫീസർ, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, റാംപ് ഡ്രൈവർ ഉൾപ്പെടെ 1652 ഒഴിവുകളിലാണ് നിയമനം. അപേക്ഷകരുടെ എണ്ണം കണക്കിലെടുത്ത് ഇന്‍റർവ്യു നേരിട്ടോ ഓണ്‍ലൈനായോ നടത്തും.

മുംബൈ വിമാനത്താവളത്തിൽ 1,067, അഹമ്മദാബാദ് വിമാനത്താവളത്തിൽ 156, ദബോലിം വിമാനത്താവളത്തിൽ 429- എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. ഓരോ പോസ്റ്റിലേക്കും വേണ്ട യോഗ്യതകൾ വ്യത്യസ്തമാണ്. ഡ്യൂട്ടി മാനേജർ, ഡ്യൂട്ടി ഓഫീസർ, കസ്റ്റമർ സർവീസ് ഓഫീസർ (ജൂനിയർ), സീനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് തുടങ്ങിയ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാൻ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയോ എംബിഎയോ വേണം. ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് അപേക്ഷിക്കാൻ പ്ലസ് ടു പാസ്സായാൽ മതി. റാമ്പ് സർവീസ് എക്സിക്യൂട്ടീവ് ആവാൻ ഐടിഐ വിദ്യാഭ്യാസം വേണം. യൂട്ടിലിറ്റി ഏജന്‍റ് കം റാംപ് ഡ്രൈവർ ആവാൻ പത്താം ക്ലാസ് പാസ്സായാൽ മതി. ഡ്രൈവർ പോസ്റ്റിലേക്ക് ഹെവി മോട്ടോർ വെഹിക്കിൾ ടെസ്റ്റ് ഉൾപ്പെടെ നടത്തും.

ഓരോ പോസ്റ്റിലേക്കും അപേക്ഷിക്കേണ്ട അവസാന തിയ്യതി, പ്രായ പരിധി എന്നിവയെല്ലാം https://aiasl.in/Recruitment സന്ദർശിച്ചാൽ അറിയാൻ കഴിയും. 500 രൂപയാണ് അപേക്ഷാ ഫീസ്. വെർച്വൽ ഇന്‍റർവ്യൂ ആണോ വോക്ക് ഇൻ ഇന്‍റർവ്യൂ ആണോ എന്നെല്ലാം പിന്നീട് അറിയിക്കും. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

Leave a Reply

Your email address will not be published. Required fields are marked *