Your Image Description Your Image Description

കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ പേരിൽ ബംബിൾ ഡേറ്റിംഗ് ആപ്പിൽ വ്യാജ പ്രൊഫൈൽ. ധനമന്ത്രിയെന്ന നിലയിൽ നിർമല സീതാരാമന്റെ പ്രവർത്തനങ്ങളേയും സംഭാവനകളേയും ആക്ഷേപിക്കുന്ന വ്യാജ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ പെട്ടന്ന് വൈറലായി. ധനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബയോയും ഹാസ്യം കലര്‍ത്തി പറഞ്ഞിരിക്കുന്ന വരികളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

മന്ത്രാലയത്തിലെ നികുതിക്കൊള്ളയുടെ മേധാവി (ചീഫ് ടാക്സ് സ്ലയര്‍ അറ്റ് മിനിസ്ട്രി) എന്നാണ് ജോലിയായി നൽകിയിരിക്കുന്നത്. ഫോട്ടോയ്‌ക്കൊപ്പം 24 വയസ്സുള്ള ആളായിട്ടാണ് ധനമന്ത്രിയെ വ്യാജ പ്രൊഫൈലിൽ കാണിക്കുന്നത്. ഉയരം 170 സെന്റി മീറ്റർ, മദ്യപാനം പുകവലി എന്നിവ ഇല്ല. ഒപ്പം കുട്ടികള്‍ വേണ്ട എന്നും പ്രൊഫൈലിൽ പറയുന്നു. ഇഷ്ടവിനോദമായി ചേര്‍ത്തിരിക്കുന്നത് ഹോറര്‍ സിനിമകളാണ്.

പ്രൊഫൈലിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു; ‘ഞാൻ ആദ്യ കാഴ്ചയിലെ പ്രണയത്തിൽ വിശ്വസിക്കുന്നില്ല. എന്നാൽ നിങ്ങളുടെ ഉടമസ്ഥതയിലുള്ള എല്ലാത്തിനും ജിഎസ്‌ടിയിൽ വിശ്വസിക്കുന്നു. ഞാൻ നിങ്ങളുടെ കാമുകി അല്ല. നിങ്ങളുടെ ബാധ്യതയാണ്. ഞാന്‍ നിങ്ങളുടെ ശമ്പളത്തിന് നികുതി പിരിക്കും. നിങ്ങളുടെ ചിന്തയ്ക്കും ആത്മാവിനും നികുതിയിടും, ഒരിളവും നല്‍കില്ല, സാമ്പത്തിക ആധിപത്യം മാത്രം. നികുതി കൂടുതല്‍ കര്‍ക്കശമാക്കുന്നതാണ് എന്‍റെ സ്വപ്നം, ഒരിക്കലും എന്നെ കണ്ടുമുട്ടരുതായിരുന്നു എന്ന് എല്ലാവരും ആഗ്രഹിക്കണം’. ഉന്നതസ്ഥാനത്തുള്ള ഒരാളുടെ വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുന്നത് കുറ്റകരമാണെന്നും നിയമവിരുദ്ധമാണെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *