Your Image Description Your Image Description

ഇന്ത്യന്‍ ആര്‍മിയില്‍ പ്ലസ്ടു ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2025 ജൂലായില്‍ കോഴ്‌സ് ആരംഭിക്കും. 90 ഒഴിവാണ് നിലവിലുള്ളത്. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ഓഫീസര്‍ തസ്തികകളിലേക്കുള്ള പെര്‍മനന്റ് കമ്മിഷന്‍ പ്രകാരമുള്ള തിരഞ്ഞെടുപ്പാണ്.

യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുള്‍പ്പെട്ട പ്ലസ്ടു വിജയിച്ചിരിക്കണം (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ ആകെ 60 ശതമാനം മാര്‍ക്കുണ്ടായിരിക്കണം). 2024-ലെ ജെ.ഇ.ഇ. (മെയിന്‍സ്) പരീക്ഷ അഭിമുഖീകരിച്ചവരായിരിക്കണം അപേക്ഷകര്‍.

പ്രായം: അപേക്ഷകര്‍ 2006 ജനുവരി രണ്ടിനും 2009 ജനുവരി ഒന്നിനുമിടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.

തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം 2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദെഹ്‌റാദൂണിലെ മിലിട്ടറി അക്കാദമിയിലായിരിക്കും പരിശീലനം.

അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടിന്റെ രണ്ടു പകര്‍പ്പുകളെടുക്കണം. ഒരെണ്ണം സ്വയം സാക്ഷ്യപ്പെടുത്തി അഭിമുഖത്തിനെത്തുമ്പോള്‍ ഹാജരാക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in സന്ദര്‍ശിക്കുക. അവസാന തീയതി: നവംബര്‍ അഞ്ച്

Leave a Reply

Your email address will not be published. Required fields are marked *