Your Image Description Your Image Description
Your Image Alt Text

ആനന്ദ് ഏകർഷി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട്ടം. വിനയ് ഫോർട്ട്, സറിൻ ഷിഹാബ്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ.അജിത് ജോയ് ആണ് ആട്ടം നിർമ്മിച്ചിരിക്കുന്നത്. ഈ ബാനറിൽ നിന്നുള്ള നാലാമത്തെ ചിത്രമാണിത്. ഐഎഫ്എഫ്കെ 2023ൽ മികച്ച പ്രതികരണ൦ നേടിയ ചിത്രം ജനുവരി അഞ്ചിന് പ്രദര്ശത്തിന് എത്തും.

9 പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ആട്ടം – പ്രശാന്ത് മാധവൻ, സന്തോഷ് പിറവം, സനോഷ് മുരളി, അജി തിരുവംകുളം, വി ആർ സെൽവരാജ് രാഘവ്, സിജിൻ സിജീഷ്, സുധീർ ബാബു, ജോളി ആന്റണി, മദൻ ബാബു കെ എന്നിവർ അഭിനയിക്കുന്നു.

‘ആട്ടം’ സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിച്ചുവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രദീപ് മേനോനുമാണ്. ബോളിവുഡ് സിനിമകളായ രശ്മി റോക്കറ്റ്, ഇന്ത്യ ലോക്ക്ഡൗൺ, ദി ഫാമിലി മാൻ, ജുഗാദിസ്ഥാൻ എന്നീ ടിവി സീരീസുകളിൽ സരിൻ ഷിഹാബ് പ്രധാന വേഷങ്ങൾ ചെയ്തു. ആട്ടം എന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ബേസിൽ സിജെയാണ്.

Leave a Reply

Your email address will not be published. Required fields are marked *