Your Image Description Your Image Description

കൊ​ച്ചി: എ​ഡി​എം ന​വീ​ന്‍ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി പ്ര​തി​ചേർത്ത സാഹചര്യത്തിൽ പി.​പി. ദി​വ്യ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കും.

ന​വീ​ന​തി​രേ കൈ​ക്കൂ​ലി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പ്ര​ശാ​ന്ത​ന്‍റെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തും. ദി​വ്യ​യെ പ്ര​തി​ചേ​ര്‍​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വ​കു​പ്പ് 108 പ്ര​കാ​രം 10 വ​ര്‍​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭിക്കാ​വു​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് ദി​വ്യ​യ്‌​ക്കെ​തി​രേ പോ​ലീ​സ് ക​ണ്ണൂ​ര്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

അതെ സമയം, പെ​ട്രോ​ള്‍ പ​മ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന് ക​ള​ക്ട​റു​ടെ ക്ലീ​ന്‍​ചി​റ്റ്.ഫ​യ​ല്‍ അ​കാ​ര​ണ​മാ​യി വൈ​കി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ണ്ണൂ​ര്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട്. ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​ല്‍ വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *