Your Image Description Your Image Description

തൃശ്ശൂർ: നാലുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ക്ലോർഫെനിർമീൻമെലേറ്റും ഫിനലെഫ്രിൻ ഹൈഡ്രോക്ലോറൈഡും ചേർന്ന ചുമമരുന്ന് കൊടുക്കരുതെന്ന മുന്നറിയിപ്പ് ആവർത്തിച്ച് ഡ്രഗ്സ് ടെക്നിക്കൽ അഡൈ്വസറി ബോർഡ്. ഒരു വർഷം മുമ്പ് മരുന്നിന് ഏർപ്പെടുത്തിയ നിരോധനം ചോദ്യം ചെയ്ത് പ്രമുഖ മരുന്ന് നിർമ്മാതാക്കൾ സമർപ്പിച്ച പരാതിയിലാണ് ഡി.ടി.എ.ബിയുടെ നടപടി.

ഇന്ത്യയിൽ ചുമമരുന്നുകളുടെ കൂട്ടത്തിൽ മികച്ച വിൽപ്പനയുള്ളതാണ് ക്ലോർഫെനിർമീൻമെലേറ്റും ഫിനലെഫ്രിൻ ഹൈഡ്രോക്ലോറൈഡും ചേർന്ന സംയുക്തം. പ്രത്യേക അളവിലുള്ള ഇനത്തിന് മാത്രമായി നിരോധനം പരിമിതപ്പെടുത്തണം എന്നായിരുന്നു നിർമാതാക്കളുടെ ആവശ്യം.

ഡി.ടി.എ.ബി.ക്ക് പുറമേ ഈ വിഷയത്തിന്റെ വിദഗ്ധസമിതിയും പരാതി ചർച്ചചെയ്തതിനുശേഷമാണ് തീരുമാനം. മരുന്നിന്റെ കവറിനുമുകളിൽ നാലുവയസ്സിൽ താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് പതിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പ് കവറിനുള്ളിലെ ലഘുലേഖയിലും നിർബന്ധമാക്കി.

Leave a Reply

Your email address will not be published. Required fields are marked *