Your Image Description Your Image Description

കല്ലമ്പലം: ഫുഡ് അൻഡ് സേഫ്റ്റിയും ആരോ​ഗ്യവകുപ്പും ചേർന്ന നടത്തിയ പരിശോധനയിൽ കല്ലമ്പലത്ത് പഴകിയ ഭക്ഷണവും ചീഞ്ഞ മത്സ്യവും കണ്ടെത്തി. നാവായിക്കുളം പ്രാഥമികരോഗ്യകേന്ദ്രം ആരോഗ്യ വിഭാഗവും ഫുഡ് ആൻഡ് സേഫ്‌റ്റി വർക്കല സർക്കിളും ചേർന്നാണ് കല്ലമ്പലം നാവായിക്കുളത്തെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഹെൽത്തി കേരളയുടെ ഭാഗമായി ഹോട്ടലുകൾ, ബേക്കറികൾ, പൗൾട്രിഫാമുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

ഫുഡ് ആൻഡ് സേഫ്‌റ്റി വർക്കല സർക്കിളിന്റെ സഞ്ചരിക്കുന്ന ലാബ് കല്ലമ്പലം മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ പഴകിയതും ചീഞ്ഞതുമായ 15 കിലോഗ്രാം ചൂര മീൻ പിടിച്ചെടുത്തു. വില്പനയ്ക്ക് വെച്ചിരുന്ന മറ്റു മീനുകളും പരിശോധന നടത്തി കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തി. ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പരിഹാര നിർദ്ദേശങ്ങളും നൽകി.

വരുന്ന ആഴ്ചയിലും ഇവരുടെ നേതൃത്വത്തിൽ തുടർ പരിശോധനകൾ ഉണ്ടാകുമെന്ന് പി.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ ഷാകവിരാജൻ അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റാഫി.വൈ, വിജീഷ്.വി, ലിജാ.വി ഭക്ഷ്യ സുരക്ഷാ ജീവനക്കാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *