Your Image Description Your Image Description

സഹായിക്കുന്നു. ആകാശത്ത് നിന്ന് ന്യൂസീലൻഡിന്റെ മനോഹര ദൃശ്യഭംഗി ആസ്വദിക്കാനും അവസരം ലഭിക്കുന്നു. നമ്മുടെ നാട്ടിൽ ടൂവിലർ, ഫോർവീലർ ലൈസൻസ് ഉള്ളത് പോലെയാണ് ന്യൂസീലൻഡിലുള്ളവർ പൈലറ്റ് ലൈസൻസ് സ്വന്തമാക്കുന്നതെന്ന് സ്നേഹയുടെ മലയാളിയായ സഹപാഠി പറയുന്നു. മികച്ച രീതിയിൽ പൈലറ്റ് പരിശീലനം ലഭ്യമാക്കുന്ന ഇടങ്ങളിൽ ഒന്നാണ് ന്യൂസീലൻഡ്. ന്യൂസീലൻഡിൽ മുപ്പതിൽ ഒരാൾക്ക് വീതം പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ഉണ്ടെന്നാണ് റിപ്പോർട്ട്. അതുപോലെ വീടുകളിലും എയർസ്ട്രിപ്പുകളുണ്ട്.

തമിഴ്നാട് താംമ്പരം സ്വദേശിനിയാണ് സ്നേഹ. അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്നതാണ് സ്നേഹയുടെ കുടുംബം. മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്ന് സ്നേ​ഹ പറയുന്നു. അവർ എന്നെ രാജ്യാന്തര വിദ്യാർഥിനിയായി മാത്രം കണ്ടില്ല. 1963 മുതൽ നടക്കുന്ന മത്സരത്തിൽ വിജയിക്കാൻ സാധിച്ചതിലും ട്രോഫിയിൽ തന്റെ പേര് രേഖപ്പെടുത്തി കാണുന്നതിലും വളരെ സന്തോഷമുണ്ടെന്ന് സ്നേഹ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *