Your Image Description Your Image Description

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺ​ഗ്രസിൽ തുറന്ന് പോര്.കണ്ണടച്ച് ഇരുട്ടാക്കി കാര്യങ്ങൾ നടത്താമെന്ന് ചിലർ കരുത്തുണ്ടെന്ന് ഡോ പി സരിൻ മാധ്യമങ്ങളോട് പറഞ്ഞു.

പി സാരിന്റെ പ്രതികരണം….

പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കും.യഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉൾപാർട്ടി ജനാധിപത്യവും ചർച്ചകളും വേണം.എന്റെ ശരികൾ ലോകത്തോട് വിളിച്ചുപറയും. മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്ത് അയച്ചിരുന്നു. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. ഇല്ലങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധിയായിരിക്കും.

സ്ഥാനാർത്ഥി ചർച്ച ഒരു പ്രഹസനമായിരുന്നു. രണ്ട് മുഖം പാടില്ല രാഷ്ട്രീയക്കാർക്ക്, ഇത് കോൺഗ്രസ്സ് തിരിച്ചറിയണ്ടേ? പാർട്ടി പുനപരിശോധിക്കണം.സി.പി.എം ഒരു കുറ്റിച്ചൂലിനെ നിർത്താലും പ്രവർത്തകർ ജയിപ്പിക്കും. അത് അവരുടെ കെട്ടുറപ്പ് . മറിച്ച് കോണ്‍ഗ്രസ് പാർട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണ്.

അതെ സമയം,നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ഉപതിരഞ്ഞെടുപ്പുകൾക്ക് സ്ഥാനാർഥികളെ കോൺ​ഗ്രസ് പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാനാധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിലിനെയാണ് കോൺ​ഗ്രസ് പരി​ഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *