Your Image Description Your Image Description

കൊച്ചി:  ഏഴു മുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്കായി ആക്സിസ് ബാങ്ക് സ്പ്ലാഷ് ദേശീയതല കലാ, കരകൗശല, സാഹിത്യ മല്‍സരങ്ങള്‍ നടത്തും. ലോകത്തോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ ക്രിയാത്മകത എന്നതാണ് ഈ വര്‍ഷത്തെ സ്പ്ലാഷ് മല്‍സരങ്ങളുടെ പ്രമേയം.  www.axisbanksplash.in വഴി 2024 നവംബര്‍ 30 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം.

തെരഞ്ഞെടുത്ത ബാങ്ക് ബ്രാഞ്ചുകള്‍, സ്ക്കൂളുകള്‍, മാളുകള്‍, റസിഡന്‍ഷ്യല്‍ വെല്‍ഫെയര്‍  അസോസ്സിയേഷനുകള്‍ എന്നിവ വഴിയും ആക്സിസ് ബാങ്ക് മല്‍സരങ്ങള്‍ നടത്തും.  ഡിജിറ്റലായും ഫിസിക്കലായും നടത്തുന്ന ഈ മല്‍സരങ്ങള്‍ വഴി ഏഴു ലക്ഷം പേരിലേക്ക് എത്താനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. ഏഴു മുതല്‍ പത്തു വയസു വരെയുള്ളവര്‍ക്കും 11 മുതല്‍ 14 വയസുവരെയുള്ളവര്‍ക്കും വേണ്ടി രണ്ടു വിഭാങ്ങളിലായാവും മല്‍സരങ്ങള്‍.

യുവ മനസുകളില്‍ ക്രിയാത്മകമായ നിരവധി ആശയങ്ങളാണ് ഉള്ളതെന്നും അതില്‍ നിന്നു  പഠിക്കാന്‍ നിരവധിയുണ്ടെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ആക്സിസ് ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അനൂപ മനോഹര്‍ പറഞ്ഞു.

ഓരോ വിഭാഗത്തിലേയും മൂന്നു ഫൈനലിസ്റ്റുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരുന്ന സമ്മാനങ്ങള്‍  ലഭിക്കും.  രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതമായിരിക്കും ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *