Your Image Description Your Image Description

കൊ​ച്ചി: പൂ​ണി​ത്തു​റ​യി​ലെ ത​മ്മി​ല​ടി​യു​ടെ പേ​രി​ൽ ആ​റു​പേ​രെ സി​പി​എം പു​റ​ത്താ​ക്കി. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രാ​യ സൂ​ര​ജ്, സ​നീ​ഷ്, ബൈ​ജു എ​ന്നി​വ​രെ​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് എ​തി​രെ​യാ​ണ് പാർട്ടി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യറ്റി​ന്‍റേ​താ​ണ് തീ​രു​മാ​നം.ശി​പാ​ർ​ശ അ​ടു​ത്ത ദി​വ​സം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യും. ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പി​രി​ച്ച തു​ക കൈ​മാ​റി​യി​ല്ലെ​ന്ന പ​രാ​തി​യി​ൽ തൃ​ക്കാ​ക്ക​ര ഏ​രി​യാ ക​മ്മി​റ്റി അം​ഗ​മാ​യ വി.​പി.ച​ന്ദ്ര​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാനും തീരുമാനിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *