Your Image Description Your Image Description
Your Image Alt Text

പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. കൊമ്പുകളുള്ള കിരീടവും ദ്രംഷ്ടങ്ങളുമെല്ലാം ധരിച്ചുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. താരത്തിന്റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്ന് ഈ പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.

‘ഭൂതകാല’ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തില്‍ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുക എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇത് ശരിയല്ല എന്നാണ് വിവരം. നിമിഷം നേരം കൊണ്ട് തന്നെ പോസ്റ്റര്‍ സോഷ്യല്‍മിഡിയയില്‍ വൈറലാണ്.

അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായക വേഷം ചെയ്യുന്നത്. അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക. സിനിമയൊരുങ്ങുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആണെന്നാണ് സൂചന. സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *