Your Image Description Your Image Description

തിരുവനന്തപുരം : എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടിയിൽ‌ തൃപ്തനല്ലെന്ന് പിവി അൻവർ എംഎൽഎ. തൃപ്തി ഉണ്ടാകണേൽ എഡിജിപി അജിത് കുമാറിനെ ഡിസ്മിസ് ചെയ്യണം. അയാൾ ഒരു കൊടുംകുറ്റവാളിയാണെന്നും പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

പിവി അൻവറിന്റെ പ്രതികരണം………..

‘ഫേസ്ബുക്ക് പോസ്റ്റ് തൃപ്തികൊണ്ടല്ല. തൃപ്തനാകണേൽ അവനെ ഡിസ്മിസ് ചെയ്യണം. അവൻ നൊട്ടോറിയസ് ക്രിമിനലാണ്. ഇപ്പോൾ നടന്നിരിക്കുന്നത് ഇടതുപക്ഷ കക്ഷികളെ സമാധാനിപ്പിക്കാനുള്ള കസേര കളിയാണ്. ഇപ്പോൾ ഇരിക്കുന്ന റൂമിൽ നിന്ന് അടുത്ത റൂമിലേക്ക് മാറ്റിയാൽ വിഷയം അവസാനിക്കുന്നില്ല. അദ്ദേഹം ഒരു ഭീകരനാണ്. ഡിജിപി പൊതുവികാരം മാനിച്ച് കേസ് പഠിച്ചു. മുഖ്യമന്ത്രിയും പി ശശിയും പെട്ടു. എല്ലാ പൊലീസുകാരും ഒരു പോലെയല്ലെന്ന സന്ദേശം അന്വേഷണം സം​ഘം നൽകിയത്’.

Leave a Reply

Your email address will not be published. Required fields are marked *