Your Image Description Your Image Description

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നക്ഷത്രമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

ന​ക്ഷ​ത്ര ചി​ഹ്ന​മി​ട്ട് ന​ല്‍​കി​യ ചോ​ദ്യ​ത്തി​ലെ 49 ചോ​ദ്യ​ങ്ങ​ള്‍ ന​ക്ഷ​ത്ര ചി​ഹ്ന​മി​ടാ​ത്ത ചോ​ദ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് മാ​റ്റി​യ നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ ന​ട​പ​ടി​യെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ ചോ​ദ്യം ചെ​യ്തു.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ തദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് നക്ഷത്രമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും സ്പീക്കര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. ചോദ്യം സംബന്ധിച്ച നോട്ടീസിന് സഭയില്‍ മറുപടി പറയും വരെ പ്രതികരണമോ പ്രചാരണമോ പാടില്ലെന്ന് നിയമസഭാ ചട്ടത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷം അതു പാലിച്ചില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതിന് പിന്നാലെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​കൊ​ണ്ട് പ്ലക്കാ​ര്‍​ഡു​ക​ള്‍ ഉ​യ​ര്‍​ത്തി ന​ടു​ത്ത​ള​ത്തി​ല്‍ ഇ​റ​ങ്ങി. വ​ഴി​വി​ട്ട് മു​ഖ്യ​മ​ന്ത്രി​യെ സം​ര​ക്ഷി​ക്കു​ന്ന സ്പീ​ക്ക​റു​ടെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ര്‍​ഹ​മെ​ന്ന് പ്ര​തി​പ​ക്ഷം വി​മ​ര്‍​ശിച്ചു. ബ​ഹ​ള​ങ്ങ​ള്‍​ക്കി​ടെ ഭ​ര​ണ​ക​ക്ഷി എം​എ​ല്‍​എ​മാ​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മ​റു​പ​ടി ന​ല്‍​കി.

Leave a Reply

Your email address will not be published. Required fields are marked *